ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Sep 7, 2023, 20:50 IST

കടമ്പഴിപ്പുറത്ത് വീട്ടിൽ ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രഭാകരൻ നായരുടെ മരണശേഷം ഭാര്യ ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രഭാകരൻ നായർ ഏറെ നാളായി അൽഷിമേഴ്‌സിന് ചികിത്സ തേടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഭർത്താവിനെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധത്താൽ ശാന്തകുമാരി പിന്നീട് ബുധനാഴ്ച രാവിലെ കിണറ്റിൽ ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രഭാകരൻ നായരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അവരു ടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
