'BJPക്ക് ലഭിച്ചത് വലിയ മുന്നേറ്റം, UDF വിജയം താൽക്കാലികം, മാറാത്തത് ഇനി മാറും': രാജീവ് ചന്ദ്രശേഖർ | BJP

എൽഡിഎഫ് സർക്കാരിന്റെ ഭരണ പരാജയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു
'BJPക്ക് ലഭിച്ചത് വലിയ മുന്നേറ്റം, UDF വിജയം താൽക്കാലികം, മാറാത്തത് ഇനി മാറും': രാജീവ് ചന്ദ്രശേഖർ | BJP
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികം മാത്രമാണെന്നും എൽഡിഎഫ് സർക്കാരിന്റെ ഭരണ പരാജയം ഫലത്തോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.( BJP's victory is big says Rajeev Chandrasekhar)

ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം എന്ന ആശയം ജനങ്ങൾ സ്വീകരിച്ചു. "കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. പിന്തുണ നൽകിയ വോട്ടർമാർക്ക് നന്ദി."

സർക്കാരിന്റെ ഭരണ പരാജയം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.

"വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കും. മാറാത്തത് ഇനി മാറും." വലിയ മാറ്റം കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവുമാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com