പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചെടുത്തതോടെ പന്തയം വെച്ച എൽഡിഎഫ് പ്രവർത്തകൻ വാക്ക് പാലിച്ചു. എൽഡിഎഫ് ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് പന്തയം വെച്ച ബാബു വർഗീസാണ് മീശ വടിച്ച് തന്റെ വാക്ക് നിറവേറ്റിയത്.(LDF worker shaves off moustache after betting on victory)
വിജയത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ആഘോഷം നടത്തുന്നതിനിടെയാണ് മീശ വടിക്കൽ ചടങ്ങ് നടന്നത്. മീശ വടിക്കലും ഒരു കുപ്പിയുമായിരുന്നു പന്തയം.
"യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ല. എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നു നഗരസഭയിൽ ഉണ്ടായിരുന്നത്," ബാബു വർഗീസ് പ്രതികരിച്ചു. ഈ അപ്രതീക്ഷിത തോൽവിയിൽ നിരാശയുണ്ടെങ്കിലും, പന്തയം വെച്ച വാക്ക് പാലിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.