'സർക്കാരിനെതിരായ വിധി എഴുത്താണിത്, തിരുവനന്തപുരത്തെ വീഴ്ച പരിശോധിക്കും': സണ്ണി ജോസഫ് | Local body election

എല്ലാ ത്രിതല പഞ്ചായത്തിലും വൻ വിജയമാണ് നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
'സർക്കാരിനെതിരായ വിധി എഴുത്താണിത്, തിരുവനന്തപുരത്തെ വീഴ്ച പരിശോധിക്കും': സണ്ണി ജോസഫ് | Local body election
Updated on

തിരുവനന്തപുരം : ജില്ലയിൽ എൽഡിഎഫിന്റെ ഭരണപരാജയമാണ് ബിജെപിയെ സഹായിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തലസ്ഥാനത്ത് യുഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.(The lapse in Thiruvananthapuram will be investigated, says Sunny Joseph on Local body election results)

തലസ്ഥാനത്ത് ഭരണ വിരുദ്ധവികാരം കോൺഗ്രസിന് വോട്ടാകാത്തതിന് പിന്നിൽ നേതൃത്വത്തിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുരളീധരന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് തിരുവനന്തപുരത്ത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

200ൽ അധികം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ ഭൂരിപക്ഷമുണ്ടായിരുന്നു. അതാണിപ്പോൾ തിരുത്തി കുറിച്ചത്. എല്ലാ ത്രിതല പഞ്ചായത്തിലും വൻ വിജയമാണ് നേടിയതെന്നും സർക്കാരിനെതിരായ വിധി എഴുത്താണിത് എന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com