

തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ശക്തമായ വിമർശനം ഉന്നയിച്ചത്.(The result of expelling those who stole gold, says KC Venugopal)
ഈ ജനവിധി നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാൻ ജനം തയ്യാറായി നിൽക്കുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്."
എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയത്തിനും അഴിമതിക്കുമെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് യുഡിഎഫിന്റെ വിജയത്തിലൂടെ പ്രതിഫലിച്ചതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.