പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതിയുമായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സി.പി.എമ്മിന്റെ രേഷ്മ മറിയം റോയിക്ക് കനത്ത തോൽവി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.(The youngest Panchayat President suffered a heavy defeat in Local body elections)
യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13057 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രേഷ്മ മറിയം റോയിക്ക് 11980 വോട്ടുകളാണ് നേടാനായത്. ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥിയായി മത്സരിച്ച നന്ദിനി സുധീർ 3966 വോട്ടുകൾ നേടി.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ ചരിത്രം സൃഷ്ടിച്ചിരുന്നു. അന്ന് 21-ാം വയസ്സിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിന്റെ പ്രസിഡന്റായാണ് അവർ അധികാരമേറ്റത്.