പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൻഡിഎയ്ക്ക് നഗരസഭയുടെ ഭരണം നഷ്ടമായി.(BJP suffers major setback in Pandalam, LDF in power )
ബി.ജെ.പിക്ക് ഭരണം നഷ്ടമായപ്പോൾ എൽഡിഎഫിനും യുഡിഎഫിനും നഗരസഭയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു: എൽഡിഎഫ് 14 സീറ്റിൽ വിജയിച്ച് ഭരണം ഉറപ്പിച്ചു. യുഡിഎഫ് 11 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി. എൻഡിഎ ഒൻപത് സീറ്റ് മാത്രം നേടി.
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ നഗരസഭയായിരുന്നു പന്തളം. എന്നാൽ, ഇത്തവണ എൽഡിഎഫ് ഭരണം പിടിച്ചെടുത്തതും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമായി കണക്കാക്കുന്നു.