പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Rahul Mamkootathil reacts to UDF's progress in Local body elections)
"ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും." തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങളിൽ ഉൾപ്പെട്ട സാഹചര്യത്തിൽ, യുഡിഎഫ് നേടിയ വിജയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിലും കോൺഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് വിജയിച്ചു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ വോട്ട് ചെയ്യാനായി പൊതുമധ്യത്തിലേക്കെത്തിയത്.