25 കോടി സ്വന്തമാക്കുന്ന ഭാഗ്യശാലിയാര്?; ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്
Sep 20, 2023, 08:21 IST

തിരുവനന്തപുരം: ഒന്നാം സമ്മാനം 25 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പ് ഇന്നു നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിൽ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് ഓണം ബംപർ നറുക്കെടുപ്പ് നടത്തുന്നത്.
ലോട്ടറി വില്പനയിൽ സർവകാല റിക്കാർഡ് ആണ് ഉണ്ടായിട്ടുള്ളത്. 73 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞതായാണു ലോട്ടറി വകുപ്പ് നല്കുന്ന സൂചന. ഇന്ന് രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
