Times Kerala

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണോ, സാ​രി​യും മു​ണ്ടും ശ്ര​ദ്ധി​ക്കു​ക; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ്
 

 
ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണോ, സാ​രി​യും മു​ണ്ടും ശ്ര​ദ്ധി​ക്കു​ക; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സാ​രി​യും മു​ണ്ടും ധ​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. മു​ണ്ട്, ഷ​ർ​ട്ട്, സാ​രി, ചു​രി​ദാ​ർ, ഷോ​ളു​ക​ൾ, വി​ശേ​ഷ​വി​ശ്വാ​സ​വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ഞ്ഞ​വ​സ്ത്ര​ങ്ങ​ൾ ശ​രീ​ര​ത്തോ​ട് ഇ​റു​കി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ക്കാ​ൻ ഓ​രോ യാ​ത്ര​യി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുന്നത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വ​സ്ത്ര​ധാ​ര​ണ​ത്തി​ലും യാ​ത്രാ​സു​ര​ക്ഷ പ​രി​ഗ​ണി​ക്കു​ക ത​ന്നെ വേ​ണം. 

വ​സ്ത്ര​ധാ​ര​ണ​പി​ശ​കു​ക​ളും ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.    ചൂ​ട്, കാ​റ്റ്, പൊ​ടി പു​ക, വെ​യി​ൽ, മ​ഴ, മ​ഞ്ഞ് തു​ട​ങ്ങി​യ വി​വി​ധ പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും സ​ങ്കീ​ർ​ണ സാ​ങ്കേ​തി​ക, ഡ്രൈ​വിം​ഗ് വെ​ല്ലു​വി​ളി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നാ​വും വി​ധ​ത്തി​ലു​മാ​വ​ണം വ​സ്ത്ര​ധാ​ര​ണ​മെ​ന്ന് കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related Topics

Share this story