തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ പുതിയ സമയക്രമം നാളെ മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യാത്രക്കാർ യാത്രയ്ക്ക് മുൻപായി പുതിയ സമയക്രമം പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.(Train timings changes from tomorrow )
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി: വൈകിട്ട് 4.55-ന് എത്തിയിരുന്ന ട്രെയിൻ ഇനി മുതൽ 10 മിനിറ്റ് വൈകി 5.05-നായിരിക്കും എറണാകുളത്ത് എത്തുക.
ശബരി എക്സ്പ്രസ്: 30 മിനിറ്റ് നേരത്തെ രാവിലെ 10.40-ന് എറണാകുളം ടൗണിലെത്തും. എന്നാൽ തിരുവനന്തപുരത്തു നിന്നുള്ള പുറപ്പെടൽ സമയത്തിൽ മാറ്റമില്ല.
കേരള എക്സ്പ്രസ് (ന്യൂഡൽഹി–തിരുവനന്തപുരം): 20 മിനിറ്റ് മുൻപേ, വൈകിട്ട് 4.30-ന് എറണാകുളം ടൗണിലെത്തും.
ഹിമസാഗർ വീക്കിലി എക്സ്പ്രസ്: വൈഷ്ണോദേവി–കന്യാകുമാരി ഹിമസാഗർ ഒരു മണിക്കൂർ നേരത്തെ രാത്രി 7.25-ന് തിരുവനന്തപുരത്ത് എത്തും. നേരത്തെ ഇത് 8.25-നായിരുന്നു എത്തിയിരുന്നത്.
ചെന്നൈ–ഗുരുവായൂർ എക്സ്പ്രസ്: ചെന്നൈ എഗ്‌മോറിൽ നിന്നുള്ള പുറപ്പെടൽ സമയം രാവിലെ 10.20-ൽ നിന്ന് 10.40-ലേക്ക് മാറ്റി.
കൊല്ലം–ചെന്നൈ എക്സ്പ്രസ് (ചെങ്കോട്ട വഴി): ഒന്നര മണിക്കൂർ മുൻപേ, രാവിലെ 6.05-ന് ചെന്നൈ താംബരത്ത് എത്തും. പുതുക്കിയ സമയക്രമം റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്റ്റേഷനുകളിലും ലഭ്യമാണ്.