കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. സംഭവത്തിൽ സ്ഥാപനത്തിലെ മാനേജർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.(The amount of Chicken in sandwich reduced, Conflict, case filed against establishment's manager)
ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് മാനേജരോട് പരാതിപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് വിദ്യാർത്ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി.
തർക്കത്തിനിടെ മാനേജർ കത്തിയെടുത്ത് തങ്ങളെ കയ്യേറ്റം ചെയ്തെന്നും ഭീഷണി മുഴക്കിയെന്നും വിദ്യാർത്ഥികളും ബന്ധുക്കളും പരാതിപ്പെട്ടു.