പാക് ബന്ധം, AK 47 തോക്കുകൾ വാങ്ങാൻ ശ്രമം: മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ | Religious hatred

റെയ്ഡിൽ കുടുങ്ങി പ്രതി
പാക് ബന്ധം, AK 47 തോക്കുകൾ വാങ്ങാൻ ശ്രമം: മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ | Religious hatred
Updated on

തൃശൂർ: സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം പടർത്തുന്ന രീതിയിലുള്ള പോസ്റ്ററുകൾ പ്രചരിപ്പിച്ച അസം സ്വദേശിയെ കയ്പമംഗലത്ത് പോലീസ് അറസ്റ്റ് ചെയ്തു. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.(Pakistan ties, attempt to buy AK 47 rifles, Assam native arrested in Thrissur for spreading religious hatred)

കഴിഞ്ഞ രണ്ട് വർഷമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമ്മാണക്കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഇയാളുടെ സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ റോഷിദുൾ ഇസ്ലാമിന് വിദേശ രാജ്യങ്ങളിലുള്ള വ്യക്തികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ്ബുക്ക് മെസഞ്ചർ വഴി ഇയാൾ നിരന്തരം സംവദിച്ചിരുന്നതായി പോലീസ് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് മാരക പ്രഹരശേഷിയുള്ള എ.കെ. 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായും ഇയാൾ ഫോൺ വഴി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ഇയാളുടെ ഫോൺ രേഖകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com