കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം. കൽപ്പത്തൂർ സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. മർദനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.(Goods auto driver attacked by mob in Kozhikode)
തിങ്കളാഴ്ച രാത്രി 7:30-ഓടെയാണ് സംഭവം നടന്നത്. യുവാവ് ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഒരു ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ യുവാവ് നേരത്തെ മാനസിക പ്രയാസങ്ങൾക്ക് ചികിത്സ തേടിയിരുന്ന വ്യക്തിയാണെന്ന് ബന്ധുക്കൾ അറിയിച്ചു.