Times Kerala

ജന്മദിനത്തിൽ പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

 
ജന്മദിനത്തിൽ പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവില്‍ മഹാ ത്രിപുര സുന്ദരി പൂജ നടത്തി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്
 കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ദിനത്തിൽ ഇന്ന് ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഡോ. സി.വി ആനന്ദബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കായി മഹാത്രിപുര സുന്ദരി പൂജ നടത്തിയത്. ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ് ഗവര്‍ണര്‍ ക്ഷേത്രത്തിലെത്തി പൂജ നടത്തിയത്. ക്ഷേത്രത്തിലെത്തിയ ബംഗാള്‍ ഗവര്‍ണറെ ക്ഷേത്രം അധികൃതരും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് എത്തിയത് 2022 നവംബറിലാണ്. ഓണത്തിനു പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടന്‍ പലഹാരങ്ങളും ആനന്ദബോസ് സമ്മാനിച്ചിരുന്നു.

Related Topics

Share this story