Times Kerala

വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്നു; ചരിത്രമെന്ന് ഗൗതം അദാനി

 
 അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍, ഒരുമാസം കൊണ്ട് നോര്‍വെയിലെത്തും

മുംബൈ: വിഴിഞ്ഞം അതിന്റെ ആദ്യ കണ്ടെയ്നര്‍ കപ്പലിനെ സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിതെന്ന് വിശേഷിപ്പിച്ച് ഗൗതം അദാനി. ഈ നാഴികക്കല്ല് ആഗോള വ്യാപാര കടല്‍ പാതകളില്‍ രാജ്യത്തിൻറെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നുവെന്നും അദാനി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇത് രാജ്യത്തിന്റെ മാരിടൈം ലോജിസ്റ്റിക്സില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ആദ്യ മദര്‍ഷിപ്പായ ചൈനയില്‍ നിന്നുള്ള സാന്‍ ഫെര്‍ണാന്‍ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്.

രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി ഇതോടെ വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. 

Related Topics

Share this story