എസ്.ഐ.ആർ കരടിൽ നിങ്ങളുടെ പേരു​ണ്ടോ...​? എങ്ങനെ പരിശോധിക്കാം | SIR kerala draft list

എസ്.ഐ.ആർ കരടിൽ നിങ്ങളുടെ പേരു​ണ്ടോ...​? എങ്ങനെ പരിശോധിക്കാം | SIR kerala draft list
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ (Special Intensive Revision) ഭാഗമായുള്ള കരട് പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. നിലവിൽ 2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വിവിധ കാരണങ്ങളാൽ 24.08 ലക്ഷം പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി.

പട്ടികയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് (വിശദാംശങ്ങൾ):

മരിച്ചവർ: 6,49,885

സ്ഥലം മാറിയവർ: 8,21,622

കണ്ടെത്താനാകാത്തവർ: 6,45,548

ഒന്നിലധികം തവണ പേരുള്ളവർ: 1,36,029

പട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

വോട്ടർമാർക്ക് ഓൺലൈനായും നേരിട്ടും പട്ടിക പരിശോധിക്കാം

ceo.kerala.gov.in അല്ലെങ്കിൽ voters.eci.gov.in സന്ദർശിക്കുക.

ഇലക്ഷൻ കമ്മീഷന്റെ 'Voter Helpline' അല്ലെങ്കിൽ 'ecinet' ആപ്പ് വഴി വിവരങ്ങൾ അറിയാം.

വോട്ടർ ഐഡി നമ്പറോ പേരോ നൽകി ബൂത്ത് വിവരങ്ങളും ക്രമനമ്പറും കണ്ടെത്താം.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് order.ceo.kerala.gov.in/sir/search/index എന്ന ലിങ്ക് വഴി കാരണം പരിശോധിക്കാവുന്നതാണ്.

പേര് പട്ടികയിലില്ലെങ്കിൽ എന്ത് ചെയ്യണം?

കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു.

ഡിസംബർ 23 മുതൽ ജനുവരി 22 വരെ അപേക്ഷകൾ നൽകാം.

പുതുതായി ചേർക്കാൻ, ഫോം 6 വഴി അപേക്ഷിക്കാം.

പ്രവാസികൾക്ക്ഫോം, 6A ഉപയോഗിക്കാം.

സ്ഥലം മാറ്റത്തിന് ഫോം 8-ഉം, പേര് ഒഴിവാക്കാൻ ഫോം 7-ഉം സമർപ്പിക്കണം.

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ബി.എൽ.ഒ നൽകുന്ന റിപ്പോർട്ടിന്മേൽ മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കിയ ശേഷമേ ഒരാളെ പട്ടികയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കൂ. ഇ.ആർ.ഒയുടെ തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com