മോഷണശ്രമത്തിനിടെ കാത്തികാട്ടി ബലാത്‌സംഗം ചെയ്തു; 'തുറന്നുപറച്ചിലില്‍' കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ്

 മോഷണശ്രമത്തിനിടെ കാത്തികാട്ടി ബലാത്‌സംഗം ചെയ്തു;  'തുറന്നുപറച്ചിലില്‍' കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ് 
 

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്ത സംഭവം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ മോഷ്ടാവിനെതിരെ  സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. മോഷ്ടാവിനെ കൂടാതെ ഇയാളുടെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരെയും വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് മണിയൻപിള്ളയാണ് ഒരു യൂട്യൂബ് ചാനലിൽ ബലാത്സംഗ കഥ വെളിപ്പെടുത്തിയത്.

മോഷണത്തിനിടെ ആകർഷണം തോന്നിയ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് ഇയാൾ അഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാലാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവം അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.
 

Share this story