Times Kerala

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം; തലസ്ഥാനത്ത് കെ സുധാകരന്  ആവേശകരമായ സ്വീകരണം

 
sdfvadfg


കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപിക്ക് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം കെ സുധാകരൻ ആദ്യമായി തലസ്ഥാനത്ത് എത്തുന്നു.രാവിലെ തന്നെ എയർപോർട്ടും പരിസരവും കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. 11 മണി കഴിഞ്ഞപ്പോൾ സുധാകരൻ എത്തി. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, കെ.ജയന്ത്, ആർ.വി.രാജേഷ്, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, മുടവൻമുഗൾ. സ്വാഗതസംഘം ഭാരവാഹികളായ രവി, വിനോദ് കൃഷ്ണ, അഭിലാഷ് നായർ, ജയചന്ദ്രൻ, സഞ്ജയ്, കടകംപള്ളി ഹരിദാസ്, കൃഷ്ണകുമാർ, എം.ജെ.ആനന്ദ്, പ്രേംജി, ലാഡ് ഗർബാവ, സേവ്യർ ലോപ്പസ്, സനൽകുമാർ, വേണു വെള്ളേക്കടവ്, സുനിൽ പാട്ടൂർ, നൗഷാദ്, കെ.പി.സി.സി ഡി.സി.സി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കണ്ണൂരിൽ 5,18,524 വോട്ടുകൾ നേടി. സിപിഎമ്മിലെ എംവി ജയരാജനെ 1,08,982 വോട്ടുകൾക്കാണ് കെ സുധാകരൻ പരാജയപ്പെടുത്തിയത്.

Related Topics

Share this story