നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടൻ ദിലീപ്, കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് ജനുവരി 12ലേക്ക് മാറ്റി | Actress assault case

അടച്ചിട്ട കോടതിമുറിയിൽ നടന്ന കാര്യങ്ങൾ ചോർന്നുവെന്ന് അദ്ദേഹം പറഞ്ഞു
Actress assault case, Consideration of contempt of court petitions postponed to January 12
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ദിലീപ്. കോടതിയിൽ നടക്കാത്ത കാര്യങ്ങൾ പോലും ചാനലുകളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് ദിലീപ് ആരോപിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജനുവരി 12-ലേക്ക് മാറ്റി.(Actress assault case, Consideration of contempt of court petitions postponed to January 12)

അടച്ചിട്ട കോടതിമുറിയിൽ നടന്ന കാര്യങ്ങൾ ചോർന്നുവെന്ന് ദിലീപ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ കൂടാതെ ചില മാധ്യമങ്ങൾക്കെതിരെയും ദിലീപ് കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്.

കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹർജികളിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരിയിലേക്ക് മാറ്റിവെച്ചു.

Related Stories

No stories found.
Times Kerala
timeskerala.com