തിരുവനന്തപുരം: പാരഡി ഗാനത്തിന്റെ പേരിൽ കലാകാരന്മാർക്കെതിരെ കേസെടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സംഘപരിവാറിന്റെ അതേ നയമാണ് കേരളത്തിൽ സിപിഎമ്മും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Invasion on freedom of expression, VD Satheesan in the case against the parody song)
പാരഡി ഗാനങ്ങൾ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല. ഇത്തരം നടപടികൾ കേരളം പോലൊരു സാംസ്കാരിക സമൂഹത്തിന് അപമാനമാണ്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ തലകുനിച്ച് നിൽക്കണം.
തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നിലപാടാണ് ഇടതുപക്ഷ സർക്കാരിനുമുള്ളതെന്ന് സതീശൻ കുറ്റപ്പെടുത്തി. സംഘപരിവാർ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ചെയ്യുന്ന അതേ 'കളി' തന്നെയാണ് സിപിഎം കേരളത്തിൽ ആവർത്തിക്കുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണ്.