കൊച്ചി: ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള ഇടക്കാല വിലക്ക് ഹൈക്കോടതി നീട്ടി. ജനുവരി ഏഴ് വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.(High Court extends arrest ban in first rape case against Rahul Mamkootathil)
കേസ് സാധാരണ പരിഗണിക്കാറുള്ള ജസ്റ്റിസ് കെ. ബാബു ഇന്ന് അവധിയിലായതിനാൽ മറ്റൊരു ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിയപ്പോൾ, നിലവിലുള്ള അറസ്റ്റ് വിലക്ക് ഇന്ന് അവസാനിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത് നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കേസ് ജനുവരി ഏഴിന് കോടതി വീണ്ടും പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ ഉത്തരവ്. നേരത്തെയും കോടതി രാഹുലിന് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകിയിരുന്നു.