HomeKeralaവെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: 18കാരന് ദാരുണാന്ത്യം | Venjaramoodu...

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: 18കാരന് ദാരുണാന്ത്യം | Venjaramoodu Accident

തിരുവനന്തപുരം: എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടം സംഭവിച്ചത്.(Venjaramoodu Accident, Youth From Kadakkal Killed In Bike Car Collision On MC Road Trivandrum)

ബൈക്ക് എതിർദിശയിൽ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പരിക്കുകളോടെ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്.

Story Summary

An 18-year-old youth named Subin from Kadakkal died after the bike he was riding on collided with a car at Keezhaikonam on the MC Road. The accident occurred early morning at 2:30 AM when the bike hit a car carrying doctors from Gokulam Medical College.

Clickable Info Box