HomeKerala'നാടിൻ്റെ വികസന ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്': വിഴിഞ്ഞം വിവാദത്തിൽ EP ജയരാജനെ...

‘നാടിൻ്റെ വികസന ലക്ഷ്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്’: വിഴിഞ്ഞം വിവാദത്തിൽ EP ജയരാജനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ ഇ പി ജയരാജന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രത്തിലെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇ പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തിയത്.(Vellappally Natesan Supports EP Jayarajans Stance On Vizhinjam Port Controversy)

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ജയരാജന്റേത് പക്വതയുള്ള നിലപാടാണെന്ന് അദ്ദേഹം മുഖപ്രസംഗത്തിൽ പ്രശംസിച്ചു. വിവാദങ്ങൾക്ക് അപ്പുറത്ത് നാടിന്റെ വികസന ലക്ഷ്യങ്ങൾക്കാണ് രാഷ്ട്രീയ കക്ഷികൾ മുൻഗണന നൽകേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വലിയ വികസന പദ്ധതികൾ തകിടം മറിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു പുരോഗതിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Story Summary

SNDP Yogam General Secretary Vellappally Natesan strongly backed former LDF Convenor E P Jayarajan’s stance on the Vizhinjam Port controversy. Writing in the editorial of SNDP’s official mouthpiece, Vellappally praised Jayarajan’s position as mature and urged opposition parties not to derail major infrastructure projects that are vital for the state’s overall development.

Clickable Info Box