HomeKeralaകേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ...

കേരളാ നിയമസഭാ തിരഞ്ഞെടുപ്പ്: പിണറായി വിജയൻ വീണ്ടും വരണമെന്ന് വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Kerala Election

ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election Prediction). നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തിൽ ഒരിടത്തും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ള ശക്തമായ പോരാട്ടമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ചൻ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുക്കിയ വാശിയേറിയ പ്രചാരണമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി നിരീക്ഷിച്ചു. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എൽഡിഎഫ് അവകാശപ്പെടുന്നതുപോലെ നൂറ് സീറ്റുകൾ ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും എൻഡിഎയ്ക്ക് വോട്ട് വിഹിതം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന്, ജനിക്കാൻ പോകുന്ന കുട്ടിയുടെ പേര് ഇപ്പോൾ ഇടേണ്ട കാര്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കോൺഗ്രസിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്ന മൂന്നോ നാലോ പേർ കാത്തിരിപ്പുണ്ടെന്നും അവരെല്ലാം യോഗ്യരാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Summary: SNDP General Secretary Vellappally Natesan expressed his personal opinion that Pinarayi Vijayan should return as the Chief Minister of Kerala. After casting his vote in Alappuzha, he noted that the 2026 assembly election witnessed an unprecedented money-driven campaign and intense triangular contests in many constituencies. While predicting a victory for P.P. Chittaranjan in Alappuzha, he remained skeptical about LDF’s claim of winning 100 seats and mocked the Congress party’s multiple chief ministerial aspirants.

 

WhatsApp Channel Banner

Latest updates

‘ആറ് വർഷമായി മകൻ ഒരു പൊതുപരിപാടിയിലും എത്തിയിട്ടില്ല’; പഴയ...

കൊച്ചി: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചകൾക്കിടെ, പഴയ ആരോപണം ഉയർത്തിയ കമന്റിന് മറുപടിയുമായി നടി മാല പാർവതി. മകനെതിരായ മുൻകാല വിവാദം ചൂണ്ടിക്കാട്ടി വന്ന കമന്റിനാണ് നടി...

‘ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്, അതിനെന്താ തെറ്റ്? എന്നാൽ...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ...

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ നസ്‌റുദ്ദീന്‍ ഷാ; കുട്ടികളെ...

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെയും ഭരണകൂടത്തിന്റെ നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത് (Naseeruddin Shah Slams...

‘പെൺകോന്തൻ ഭർത്താവും അവളും’; ജോജുവിന്റെ ആരോപണത്തിന് പിന്നാലെ ലക്ഷ്മി...

കൊച്ചി: നടൻ ജോജു ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്ക് വഴിവെച്ചു. തന്റെ പുതിയ ചിത്രത്തിനെതിരെ മലയാള സിനിമയിലെ...

US – ഇറാൻ യുദ്ധം 11-ാം ദിനം: പശ്ചിമേഷ്യയിൽ...

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക അതിരൂക്ഷമാകുന്നു. ഇറാനിലെ ടെഹ്റാൻ, കബുദാരഹംഗ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ബുഷെഹർ ആണവനിലയത്തിന് തൊട്ടടുത്താണ്...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...