തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.(CM VD Satheesan Praises DYFI Free Food Distribution At Hospitals)
എന്നാൽ, ഇത്തരം സേവന പ്രവർത്തനങ്ങൾ വല്ലാതെ രാഷ്ട്രീയവൽക്കരിക്കുകയോ ആശുപത്രി വളപ്പിലെ സ്ഥലങ്ങൾ കയ്യേറുകയോ ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. അതിനെന്താണ് തെറ്റ്? ഇത്തരം നല്ല കാര്യങ്ങൾ മറ്റുള്ളവരും മാതൃകയാക്കണം. ആശുപത്രിക്കകത്ത് ചില സ്ഥലങ്ങൾ കയ്യേറിയ വിഷയം വന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Chief Minister V.D. Satheesan praised DYFI’s free food distribution program at government hospitals, stating that feeding the needy is a commendable effort that others should emulate. However, he cautioned that such initiatives should be conducted without over-politicization or encroaching upon hospital spaces, noting that the Health Minister has already clarified the matter regarding hospital premises.


