ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക അതിരൂക്ഷമാകുന്നു. ഇറാനിലെ ടെഹ്റാൻ, കബുദാരഹംഗ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ബുഷെഹർ ആണവനിലയത്തിന് തൊട്ടടുത്താണ് ബോംബുകൾ പതിച്ചത്.(US Iran War 11th Day Strikes On Bushehr Nuclear Plant Global Oil Prices Surge)
ഇറാന്റെ യുറേനിയം ശേഖരം നിലനിൽക്കുന്ന പിക്കാക്സ് പർവ്വത നിരകൾ ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. തിരിച്ചടിയായി ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും, ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
കഴിഞ്ഞ 11 ദിവസത്തിനിടെ ഇറാനിൽ 50 പേർ കൊല്ലപ്പെടുകയും 500-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ ഭാഗത്ത് ഇതുവരെ 18 സൈനികർ കൊല്ലപ്പെട്ടതായി ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുദ്ധ ചെലവുകൾക്കായി ഇതുവരെ 3750 കോടി ഡോളർ ചെലവായെന്ന് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ഇതിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധമുയർത്തി. സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 91 ഡോളറിന് മുകളിലെത്തി.
Story Summary
The conflict between the US and Iran entered its 11th day with heavy US strikes near Iran’s Bushehr nuclear facility and retaliatory attacks by Iran on airbases in Jordan and Bahrain. As US President Donald Trump threatened further strikes on underground uranium sites, crude oil prices surged past $91.


