HomeEntertainment'പെൺകോന്തൻ ഭർത്താവും അവളും'; ജോജുവിന്റെ ആരോപണത്തിന് പിന്നാലെ ലക്ഷ്മി മേനോന്റെ ദുരൂഹ...

‘പെൺകോന്തൻ ഭർത്താവും അവളും’; ജോജുവിന്റെ ആരോപണത്തിന് പിന്നാലെ ലക്ഷ്മി മേനോന്റെ ദുരൂഹ പ്രതികരണം വൈറൽ | Lakshmi Menon on Joju George PR Allegation

കൊച്ചി: നടൻ ജോജു ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്ക് വഴിവെച്ചു. തന്റെ പുതിയ ചിത്രത്തിനെതിരെ മലയാള സിനിമയിലെ ഒരു പ്രമുഖ നടനും ഭാര്യയും ചേർന്ന് പെയ്ഡ് പി.ആർ. ക്യാംപെയ്ൻ നടത്തുന്നുവെന്നായിരുന്നു ജോജുവിന്റെ ആരോപണം (Lakshmi Menon on Joju George PR Allegation). എന്നാൽ ആരുടേയും പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഈ വിവാദത്തിനിടെയാണ് ലക്ഷ്മി മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായത്. “ഇത് ആ പെൺകോന്തനായ ഭർത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി അല്ലേ… നമ്മൾ അതിലും മുകളിലാണ് ചേട്ടാ,” എന്നായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്. ഈ പരാമർശം ജോജുവിന്റെ ആരോപണവുമായി ബന്ധപ്പെട്ടതാണെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ. എന്നാൽ ലക്ഷ്മിയും ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

പുതിയ ചിത്രം ‘വരവ്’ പ്രമോഷന്റെ ഭാഗമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ജോജു ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ ആസൂത്രിതമായി പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും, ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപെയ്ൻ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലയാള സിനിമയിൽ നിരവധി പ്രമുഖ താരങ്ങൾ പെയ്ഡ് പി.ആർ. സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ജോജു പറഞ്ഞിരുന്നു.

ജോജുവിന്റെയും ലക്ഷ്മി മേനോന്റെയും പ്രതികരണങ്ങൾ പുറത്തുവന്നതോടെ ആരോപണവിധേയരായ താരദമ്പതികൾ ആരാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമായി. എന്നാൽ ഇരുവരും പേരുകൾ വെളിപ്പെടുത്താത്തതിനാൽ നിരവധി പേരെ കുറിച്ച് അനുമാനങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെ, തെളിവുകളില്ലാതെ ഏതെങ്കിലും താരദമ്പതികളുടെ പേര് പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിരവധി ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നുണ്ട്.

Summary: Actress Lakshmi Menon’s cryptic Instagram story has gone viral after actor Joju George alleged that a prominent actor and his wife were running a paid PR campaign against him. Neither Joju nor Lakshmi revealed any names, but the remarks have sparked widespread speculation on social media.

WhatsApp Channel Banner

Latest updates

ഇന്ത്യൻ ജേഴ്സിയും മാസ്കും ധരിച്ച് ജന്തർമന്തറിൽ ഹനുമാൻകൈൻഡ്; വിദ്യാർഥി...

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളി റാപ്പർ ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്ട്) നേരിട്ടെത്തി. ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിന്റെ ഭാഗമായാണ് അദ്ദേഹം പ്രതിഷേധവേദിയിലെത്തിയത്...

KPCC ആസ്ഥാനത്തേക്ക് നടത്തിയ BJP മാർച്ചിൽ വൻ സംഘർഷം:...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരത്തിൽ...

മയക്കുമരുന്ന് കടത്ത് കേസ്; വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ്...

മയക്കുമരുന്ന് കടത്ത്, നർക്കോട്ടിക് ടെററിസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് യു.എസിൽ വിചാരണ നേരിടുന്ന വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും വീണ്ടും കോടതിയിൽ ഹാജരായി ( Nicolas Maduro...

ഉക്രെയ്ൻ സേനാ തലവൻ ഒലെക്സാണ്ടർ സിർസ്‌കിയെ പുറത്താക്കി സെലൻസ്കി:...

കീവ്: ഉക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും പിന്നാലെ സൈനിക തലപ്പത്ത് വൻ അഴിച്ചുപണി. കരസേനാ കമാൻഡർ ഇൻ ചീഫ് ജനറൽ ഒലെക്സാണ്ടർ സിർസ്‌കിയെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സ്ഥാനത്തുനിന്ന്...

ഇറാൻ പ്രതിസന്ധിയിൽ ചർച്ചകൾക്ക് അമേരിക്ക തയാറെന്ന് മാർക്കോ റൂബിയോ;...

വാഷിങ്ടൺ: ഇറാൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചർച്ചകൾക്ക് അമേരിക്ക ഇനിയും തയ്യാറാണെന്ന് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ. എന്നാൽ ഇറാൻ ചർച്ചകളോട് കാര്യമായ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (US...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...