Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോഴിക്കോട് പോളിംഗ് ബൂത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു | Police officer

കോഴിക്കോട് പോളിംഗ് ബൂത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു | Police officer

🎙️ Latest Podcast

കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.(Police officer collapses at polling booth in Kozhikode)

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബൂത്തിൽ വോട്ടർമാരെ നിയന്ത്രിക്കുന്നതിനിടെ ഇദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. നിലവിൽ ഇദ്ദേഹം ചികിത്സയിലാണ്. കനത്ത ചൂട് ഏവരെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.