ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വന്‍ വക്കീല്‍ നോട്ടിസയച്ചു
Thu, 16 Mar 2023

കോട്ടയം : ബ്രഹ്മപുരം ആരോപണവുമായി ബന്ധപ്പെട്ട് ടോണി ചമ്മണിക്കെതിരെ വൈക്കം വിശ്വന്‍ വക്കീല്‍ നോട്ടിസയച്ചു.വൈക്കം വിശ്വന്‍ന്റെ മരുമകന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് ബയോ മൈനിങിന് അവകാശം നേടി എന്നായിരുന്നു ആരോപണം. ആരോപണത്തിന് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വ്വംമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും കാട്ടിയാണു മാനനഷ്ടക്കേസ്. ഇതു തന്റെ രാഷ്ട്രീയ ജീവതത്തില്‍ കരിനിഴല്‍ വീഴത്തുന്നതുംവ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വന്‍ പറയുന്നു.