താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻ്റിന് തീപിടിച്ചു: 3 നില കെട്ടിടവും പിക്കപ്പ് വാനും കത്തി നശിച്ചു | Fire

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻ്റിന് തീപിടിച്ചു: 3 നില കെട്ടിടവും പിക്കപ്പ് വാനും കത്തി നശിച്ചു | Fire
Updated on

കോഴിക്കോട് : താമരശ്ശേരിക്ക് സമീപം എലോക്കരയിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്നുനില കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. പ്ലാന്റിലുണ്ടായിരുന്ന ഒരു പിക്കപ്പ് വാനും തീപിടുത്തത്തിൽ ഇല്ലാതായി.(Fire breaks out at plastic waste processing plant in Thamarassery, 3-storey building and pickup van destroyed)

ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് എലോക്കരയിലെ പ്ലാന്റിന് തീപിടിച്ചത്. സ്ഥാപനം രാത്രിയിൽ പ്രവർത്തിക്കാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഓഫീസിലും പ്ലാന്റിലുമായി 75-ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവർ കെട്ടിടത്തിന് പുറത്തായിരുന്നു താമസം എന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിവരമറിഞ്ഞ് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ 3.30-ഓടെ തീ ഭാഗികമായി അണയ്ക്കുകയും രാവിലെ ആറ് മണിയോടെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com