പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് എം.വി ഗോവിന്ദൻ
Sep 6, 2023, 21:25 IST

തിരുവന്തപുരം: പുതുപ്പള്ളിയിൽ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് വാങ്ങിയാൽ മാത്രമേ ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുകയുള്ളൂയെന്നും ഗോവിന്ദൻ പറഞ്ഞു. ഏത് സ്ഥാനാർഥി ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും ഇടത് സർക്കാറിന്‍റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.