Times Kerala

സംസ്ഥാനത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ആരംഭിച്ചു: നിരോധനം ജൂ​ലൈ 31 വ​രെ

 
ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതു മുതല്‍
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി മുതൽ സം​സ്ഥാ​ന​ത്ത് ​ട്രോളിം​ഗ് നി​രോ​ധ​നം നി​ല​വി​ല്‍ ​വ​ന്നു. നിരോധനമേർപ്പെടുത്തിയിരിക്കുന്നത് ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്കാ​ണ്. നിരോധനത്തിൽ നിന്ന് മോ​ട്ടോ​ര്‍ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളെ ഒഴിവാക്കി. ജൂ​ണ്‍ 14ന് കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ഏ​പ്രി​ല്‍ 15ന് ​ആ​രം​ഭി​ച്ച 61 ദി​വ​സ​ത്തെ നി​രോ​ധ​നം അവസാനിക്കുന്നതായിരിക്കും. മേ​യ് 15 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു ​വ​രി​ക​യാ​ണ് എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍.

Related Topics

Share this story