വനിതകള്‍ക്ക് നെയ്ത്ത് യൂണിറ്റുകളില്‍ പരിശീലനം

 സൗജന്യ തൊഴിൽ പരിശീലനം
പാലക്കാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാമ്പാപള്ളം-കാരകുറിശ്ശി-കടമ്പഴിപ്പുറം നെയ്ത്ത് കേന്ദ്ര യൂണിറ്റുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. പരിശീലനം നല്‍കി നെയ്ത്ത് മേഖലയില്‍ തൊഴില്‍ ഉറപ്പാക്കും. താത്പര്യമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. അപേക്ഷ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കുമെന്ന് പ്രൊജ്ക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2534392

Share this story