തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയും ഇന്നും പ്രതിഷേധം തുടരും. (Protest against Veena George )
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. അവരുടെ പത്തനംതിട്ടയിലെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടത്തുന്നത്.