കൊച്ചി : കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരും സഹപാഠികൾ ആണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. മൂവാറ്റുപുഴയിൽ എൻജിനീയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ് എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും. (Dark net drug dealing)
ഡിയോൾ 2019 മുതൽ രാജ്യാന്തര തലത്തിൽ ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് വിവരം. ഇവരെ നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
എഡിസനെ ഡിയോൾ വലയിലാക്കിയത് ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു കൊണ്ടുള്ള തൻ്റെ സാമ്പത്തിക വളർച്ച കാട്ടിയാണ്.