Kerala University : കേരള സർവ്വകലാശാലയിൽ നാടകീയ നീക്കങ്ങൾ: ജോയിൻ്റ് രജിസ്ട്രാർക്ക് എതിരെയും നടപടിക്ക് സാധ്യത

ഇന്ന് 9 മണിക്കകം മറുപടി നൽകണമെന്നാണ് വി സി ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന നിർദേശം.
Clash in Kerala University
Published on

തിരുവനന്തപുരം : നാടകീയ രംഗങ്ങളാണ് കേരള സർവ്വകലാശാലയിൽ അരങ്ങേറുന്നത്. ജോയിൻ്റ് രജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. (Clash in Kerala University)

വി സി ഇൻചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ അദ്ദേഹം തുടർന്നത് ചട്ടവിരുദ്ധമാണ്. ഇന്ന് 9 മണിക്കകം മറുപടി നൽകണമെന്നാണ് വി സി ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന നിർദേശം.

അതോടൊപ്പം, സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിൻ്റെ നടപടിയിൽ അവർ കടുത്ത അതൃപ്തിയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com