കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറടക്കമുള്ളവർ ഇന്ന് മരട് പൊലീസിന് മുന്നിൽ ഹാജരാകും. (Manjummel Boys financial fraud case)
സൗബിനെക്കൂടാതെ ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിലെത്തും.
മുൻകൂർ ജാമ്യം അനുവദിച്ച അവസരത്തിൽ ചോദ്യംചെയ്യലിന് എത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്‌താൽ വിട്ടയക്കണമെന്നും കോടതി പറഞ്ഞിരുന്നു.