
കോഴിക്കോട് : സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ ഇന്ന് പോസ്റ്റ്‌മോർട്ടം. ഇത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. (Newborn baby dies in Kozhikode)
ഇന്നലെയാണ് ചേളന്നൂർ സ്വദേശികളുടെ രണ്ടു മാസം മാത്രം പ്രായമുള്ള മകൻ മരിച്ചത്. സ്വകാര്യ ക്ലിനിക്കിനെതിരെ കുടുംബം നൽകിയ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. രാവിലെ 10 മണിക്കാണ് പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങുന്നത്.