HomeKeralaമഴക്കെടുതി രൂക്ഷം; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ടി.പി. അഷ്റഫലി എംഎൽഎ |...

മഴക്കെടുതി രൂക്ഷം; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് ടി.പി. അഷ്റഫലി എംഎൽഎ | TP Ashrafali MLA rain affected area visit

റിപ്പോർട്ട്: അൻവർ ഷരിഫ്

കൊണ്ടോട്ടി: അതിതീവ്ര മഴയെ തുടർന്ന് ചാലിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങൾ ടിപി അഷ്റഫലി എം.എൽ.എ സന്ദർശിച്ചു. വിവിധ മേഖലകളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ അദ്ദേഹം പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. (TP Ashrafali MLA rain affected area visit)

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കൊണ്ടോട്ടി മണ്ഡലത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മൂളപ്പുറം, തിരുത്തിയാട്, പുഞ്ചപ്പാടം, കുനിത്തലക്കടവ്, എളങ്കാവ് ചെങ്ങലാരി, നെടിയിരുപ്പ് ഉന്നതി തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കയറ്റവും മണ്ണിടിച്ചിൽ ഭീഷണിയും എം.എൽ.എ നേരിൽ വിലയിരുത്തി. നെടിയിരുപ്പ് ജി.ഡബ്ല്യു.യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും എം.എൽ.എ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുടെ സാഹചര്യം അന്വേഷിച്ച അദ്ദേഹം ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അപകടസാധ്യത നിലനിൽക്കുന്ന മേഖലകളിൽ തുടർച്ചയായ നിരീക്ഷണം നടത്തണമെന്നും ആവശ്യമായ ഇടങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും കൂടുതൽ ശക്തിപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ സന്ദർശനത്തിൽ എം.കെ. മൂസ്സ ഫൗലദ്, ടി.സി. മുർഷിദ്, ബഷീർ, മുനീർ വിളയിൽ, സൈതലവി എളങ്കാവ്, ഗഫൂർ മടത്തിൽ, പി.എ. സാജിദ്, സി. കുഞ്ഞോയി, എം.കെ. നൗഷാദ്, നവാസ് പുത്തലത്ത്, സലീം കെ.സി. എന്നിവർ എം.എൽ.എയെ അനുഗമിച്ചു.

Summary: Kondotty MLA T.P. Ashrafali visited several rain-affected areas in the constituency after heavy rainfall caused flooding and increased the threat of landslides. He inspected relief camps, interacted with affected residents and directed officials to strengthen rescue, relief and monitoring measures.

WhatsApp Channel Banner

Latest updates

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ...

കൊച്ചി: ഇഡി ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 9 പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ 11 പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. ഇതിൽ ഇന്ന് കോടതി പരിഗണിച്ച അപേക്ഷകളിലെ പ്രതികൾക്കാണ് ജസ്റ്റിസ്...

‘ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിനുള്ള മരുന്നെത്തിച്ചിട്ടുണ്ട്, ഊണ് കഴിക്കുന്നത് തെറ്റാണോ?’:...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പകർച്ചാവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായും പൂർണ്ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചിട്ടുണ്ട്.(Kerala...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...