HomeKerala'ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ...

‘ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്, മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരും’: പത്തനംതിട്ടയിൽ ഗുരുതര സാഹചര്യമെന്ന് മന്ത്രി PC വിഷ്ണുനാഥ് | Pathanamthitta Flood

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെയും അധികൃതരുടെയും ജാഗ്രതാ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതി കഴിയരുത്, ഏതവസരത്തിലും വെള്ളം ഉയരാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Pathanamthitta Flood Situation Critical Evacuations Underway)

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടില്ല.

മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നതിനാൽ റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലാണ്. കോഴഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ ഉടൻ മാറിത്താമസിക്കണമെന്ന് അറിയിച്ചുകൊണ്ട് പോലീസ് അനൗൺസ്‌മെന്റ് തുടരുകയാണ്. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കൊല്ലത്തുനിന്ന് കൂടുതൽ സന്നദ്ധ പ്രവർത്തകരും മത്സ്യബന്ധന ബോട്ടുകളും പത്തനംതിട്ടയിലേക്ക് തിരിച്ചു.

അപ്പർ കുട്ടനാട് വെള്ളത്തിനടിയിലായി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര എന്നീ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി നിർത്താതെ പെയ്ത മഴയിൽ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഇവരിൽ പലരെയും ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Story Summary

Pathanamthitta faces a critical flood situation due to persistent heavy rainfall, prompting Minister PC Vishnunath to urge residents in vulnerable areas to evacuate immediately to relief camps. With Upper Kuttanad submerged and Moozhiyar Dam on the verge of opening, Sabarimala pilgrimage has been halted, and fishing boats from Kollam are deployed for rescue operations.

WhatsApp Channel Banner

Latest updates

ജന്തർ മന്തർ പ്രതിഷേധ വേദിയായി അനുയോജ്യമല്ലേ? ബദൽ സ്ഥലം...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന പ്രതിഷേധ വേദിയായ ജന്തർ മന്തർ ഇനി അനുയോജ്യമല്ലെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും ബദൽ സ്ഥലം കണ്ടെത്തണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘2018 ൽ മുഖ്യമന്ത്രി നിരാഹാരം ആയിരുന്നു എന്ന് അറിയില്ലായിരുന്നു,...

തിരുവനന്തപുരം: മഴക്കെടുതിക്കിടെ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തെന്ന ആരോപണത്തിൽ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസരൂപേണ പ്രതികരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. തനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്ന് ചോദിച്ച അദ്ദേഹം, കഴിഞ്ഞ പ്രളയക്കാലങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി...

‘രേഖകൾ പുറത്തുവിടാൻ ഞാൻ തയ്യാർ, നിങ്ങൾ രാഷ്ട്രീയക്കാർ തയ്യാറാണോ?’:...

ന്യൂഡൽഹി: വിദേശത്തുള്ള തന്റെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആർ.ടി.ഐ പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. ബോസ്റ്റൺ യൂണിവേഴ്‌സിറ്റി നൽകിയ...

‘എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവർത്തിച്ചു’:...

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെവിട്ട നടപടിയിൽ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിധികൾക്കെതിരെ ഉടനടി അപ്പീൽ നൽകുമെന്നും നീതിക്കായുള്ള...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...