Times Kerala

ടി.എൻ.പ്രതാപന്റെ മകൻ വിവാഹിതനായി; വധു അപർണ

 
ടി.എൻ.പ്രതാപന്റെ മകൻ വിവാഹിതനായി; വധു അപർണ

തൃശൂർ: കോൺഗ്രസ് എംപി ടി.എൻ.പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി. അപർണയാണ് ആഷിഖിന്റെ വധു. ഇന്നലെയായിരുന്നു വിവാഹം നടന്നത്. ലളിതമായ ചടങ്ങുകളും പരിമിതമായ ക്ഷണങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഒപ്പം നിർധനരായ രണ്ടു പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ട പുടവയും ആഭരണങ്ങളും നൽകിയെന്നും ടി.എൻ.പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. വിവാഹത്തിന് വന്നവരോടും ആശംസകൾ നേർന്നവരോടും പ്രാർഥനകൾ നൽകിയവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയികുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Related Topics

Share this story