HomeKerala'600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്': KN...

‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’: KN ബാലഗോപാൽ | Pension

കൊല്ലം: യുഡിഎഫ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാകാൻ പോകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 600 രൂപ പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്തവരാണ് 3000 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. (Those who cannot give pension of Rs 600 are saying they will allocate Rs 3000, Finance Minister KN Balagopal mocks)

യുഡിഎഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ 18 മാസത്തോളം കുടിശ്ശികയായിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അന്ന് പെൻഷൻ നൽകാൻ കഴിയാത്തവർ ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമാണെന്നും ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നും പറയുന്നവർ എങ്ങനെയാണ് ഇത്ര വലിയ തുക പെൻഷനായി നൽകുകയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്നത് വലിയ പ്രഖ്യാപനമല്ല. യുഡിഎഫ് കാലത്ത് കട്ടപ്പുറത്തായ വണ്ടികൾ ഓടിച്ചു തുടങ്ങിയത് ഈ സർക്കാരിന്റെ കാലത്താണ്. ജീവനക്കാർക്ക് ശമ്പളം കൃത്യമായി ഉറപ്പാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

ഭർത്താവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡന പരാതിയുമായി നടി അദിതി...

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം അദിതി ശർമ്മ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും മുംബൈ പോലീസിൽ പരാതി നൽകി. അദിതിയുടെ പരാതിയിൽ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, അമ്മായിയമ്മ ഊർമിള...

കോട്ടയത്ത് പേമാരി: മീനച്ചിലാർ കരകവിഞ്ഞു, ജനവാസ മേഖലകളിലും റോഡുകളിലും...

കോട്ടയം: ജില്ലയിൽ രാത്രി മുതൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയത്...

വൻ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുത്ത് പാർലമെൻ്റ്: ആറോളം നിർണായക...

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ കടുത്ത രാഷ്ട്രീയ തർക്കത്തിന് കളമൊരുങ്ങുന്നു. ഈ ആഴ്ചയിൽ ആറോളം നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുമ്പോൾ, സഭയ്ക്കകത്തും പുറത്തും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....