കോട്ടയം: ജില്ലയിൽ രാത്രി മുതൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയത് ഗതാഗത തടസ്സത്തിന് കാരണമായി.(Heavy Rain In Kottayam Meenachil River Overflow Road and Homes Submerged)
തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധിയേറെ വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നദിക്കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Story Summary
Persistent overnight rainfall in Kottayam led to a sharp rise in the Meenachil River, inundating the Kottayam-Kumarakom-Vaikom road and submerging residential homes in multiple low-lying areas. Weather authorities had previously warned of heavy rain and strong gusty winds up to 40 km/h across Kottayam, Idukki, and Ernakulam districts.


