HomeTaste Of Timesഉണ്ടാക്കാൻ വളരെ എളുപ്പം തക്കാളി കോഴി കറി | Tomato Chicken...

ഉണ്ടാക്കാൻ വളരെ എളുപ്പം തക്കാളി കോഴി കറി | Tomato Chicken Curry

ഉള്ളിയും സവാളയും ഒന്നും വഴറ്റി സമയം കളയണ്ട. കുറഞ്ഞ സമയം കൊണ്ട് അടിപൊളി തക്കാളി ചിക്കൻ കറി തയ്യാറാക്കാം (Tomato Chicken Curry).

ആവശ്യമുള്ളവ

കോഴി – 1 കിലോ
തക്കാളി – ആറെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ് സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – മൂന്നു വലിയ സ്പൂൺ
പച്ചമുളക് – രണ്ടായി പിളർന്നത് 8 എണ്ണം
കറിവേപ്പില – രണ്ടു തണ്ട്
മല്ലിയില അരിഞ്ഞത് – ഒരു പിടി

തയാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. തക്കാളി നന്നായി അരച്ചു മാറ്റി വയ്ക്കാം.
ഇനി ചിക്കനിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഉപ്പ്, അരച്ചു വച്ച തക്കാളിയും ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി പച്ചമുളകും കറിവേപ്പിലയും വഴറ്റണം. അതിനുശേഷം ഇതിലേക്കു മസാല പുരട്ടിവച്ച ചിക്കൻ ചേർത്തിളക്കി മൂടി വച്ചു വേവിക്കണം. (വെള്ളം ആവശ്യമെങ്കിൽ ഒഴിക്കാം). ചിക്കൻ വേവിച്ചശേഷം കരി കുറുകി വരുമ്പോൾ മല്ലിയിലും ചേർത്തിളക്കി വാങ്ങാം. തക്കാളി ചിക്കൻ കറി തയ്യാർ.

 

Clickable Info Box