തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ് ഡെങ്കിയുടെ പിടിയിൽ
Nov 21, 2023, 12:00 IST

തിരുവനന്തപുരം: പതിനായിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും നൂറുകണക്കിന് ഡോക്ടർമാരും വിദ്യാർത്ഥികളുമുള്ള മെഡിക്കൽ കോളേജ് ക്യാമ്പസ് പരിസരം ഡെങ്കിയുടെ പിടിയിലാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്ത് ഗുരുതര അനാസ്ഥ. ശുചീകരണവും കൊതുക് നശീകരണവും പാളിയതോടെ രണ്ടുമാസമായി ആശുപത്രിയിലെ വാർഡുകളിലും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും രോഗവ്യാപനം അതിരൂക്ഷമാണ്. ഡെങ്കി നിസ്സാരമായി കണ്ട വീഴ്ചയുടെ രക്തസാക്ഷിയാണ് ഡെന്റൽ കോളേജിലെ ഓറൽ പത്തോളി വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മുംതാസ്.ഗർഭിണിയായ മുംതാസിന് ഡെങ്കിപ്പനി ഗുരുതരമായി മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. എസ്.എ.ടി ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.