മണിമലയിൽ KSRTCയുടെ വിനോദയാത്രാ ബസ് കത്തിനശിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC

യാത്രക്കാർക്കായി മറ്റൊരു ബസ് എത്തിച്ചു നൽകി
മണിമലയിൽ KSRTCയുടെ വിനോദയാത്രാ ബസ് കത്തിനശിച്ചു: ഒഴിവായത് വൻ ദുരന്തം | KSRTC
Updated on

കോട്ടയം: മണിമല പഴയിടത്തിന് സമീപം കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന 28 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.(KSRTC bus catches fire in Manimala, A major disaster was averted)

യാത്രയ്ക്കിടെ ബസിന്റെ ഉൾഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ പൂർണ്ണമായും അണച്ചുവെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു.

വഴിയിൽ കുടുങ്ങിയ യാത്രക്കാർക്കായി പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു നൽകി. തുടർന്ന് യാത്രക്കാർ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com