'സന്നിധാനത്ത് വച്ചല്ലാതെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടിട്ടില്ല': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രൻ്റെ ചോദ്യം ചെയ്യലിൻ്റെ കൂടുതൽ വിവരങ്ങൾ | Sabarimala

ഭരണപരമായ കാര്യങ്ങളിൽ ഇടപെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു
More details on the interrogation of Kadakampally Surendran in the Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. കേസിൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് മുൻ മന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.(More details on the interrogation of Kadakampally Surendran in the Sabarimala gold theft case)

ശബരിമലയിൽ സ്വർണ്ണം പൂശുന്ന ജോലികൾക്കായി മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി തനിക്കോ തന്റെ ഓഫീസിനോ കത്ത് നൽകുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സന്നിധാനത്ത് വെച്ചല്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ മറ്റൊരിടത്തും കണ്ടിട്ടില്ല. മന്ത്രിയുടെ ഓഫീസ് ഇയാൾ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ ബാംഗ്ലൂരിലെ സമാജം പരിപാടിയിൽ വെച്ച് എടുത്തതാണെന്നും അതിന് അപ്പുറം വ്യക്തിപരമായ അടുപ്പമില്ലെന്നും അദ്ദേഹം അറിയിച്ചു. പോറ്റിയെ ഒരു ശബരിമല സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പരിചയം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിലെ അറ്റകുറ്റപ്പണികളെക്കുറിച്ചോ മെയിന്റനൻസ് ജോലികളെക്കുറിച്ചോ ദേവസ്വം വകുപ്പ് നേരിട്ട് തീരുമാനങ്ങൾ എടുക്കാറില്ല. അത്തരം കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നത് ദേവസ്വം ബോർഡാണ്. വകുപ്പിന് ഇക്കാര്യത്തിൽ പ്രത്യേക അറിവോ ഇടപെടലോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു.

2025-ൽ നടക്കാനിരുന്ന അറ്റകുറ്റപ്പണികളെക്കുറിച്ച് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. രേഖകൾ സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്താനാണ് പ്രശാന്തിനെ ബന്ധപ്പെട്ടതെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com