മുഹമ്മ പൊലീസ് സ്റ്റേഷനിലെ CPOയെ മരിച്ച നിലയിൽ കണ്ടെത്തി | CPO

സന്തോഷ് കുമാർ ആണ് മരിച്ചത്
CPO of Muhamma Police Station found dead
Updated on

ആലപ്പുഴ: മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സ്റ്റേഷനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ കപ്പേള സ്കൂളിന് സമീപം താമസിക്കുന്ന സന്തോഷ് കുമാർ ആണ് മരിച്ചത്. സ്റ്റേഷന്റെ മുകൾനിലയിലെ അടച്ചിട്ട ടെറസിലാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(CPO of Muhamma Police Station found dead)

തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിയിലായിരുന്ന സന്തോഷ് ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും വീട്ടിലെത്താതിനെ തുടർന്ന് ആശങ്കയിലായ കുടുംബം സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകൾഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഭാര്യയും രണ്ട് പെൺമക്കളുമാണ് സന്തോഷ് കുമാറിനുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com