നടൻ മോഹൻലാലിൻ്റെ മാതാവിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന്: അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ ലോകം | Actor Mohanlal

ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം
നടൻ മോഹൻലാലിൻ്റെ മാതാവിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന്: അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ ലോകം | Actor Mohanlal
Updated on

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.(Actor Mohanlal's mother's funeral today)

കൊച്ചിയിൽ നിന്നും ഇന്ന് പുലർച്ചയോടെയാണ് ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചത്. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് വിദേശത്തായിരുന്ന മോഹൻലാൽ ഇന്നലെ രാത്രി തന്നെ നാട്ടിലെത്തിയിരുന്നു. മുടവൻമുകളിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിക്കൊണ്ടിരിക്കുകയാണ്.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരി. പല വേദികളിലും തന്റെ വിജയങ്ങൾക്ക് പിന്നിലെ കരുത്ത് അമ്മയാണെന്ന് മോഹൻലാൽ വാചാലനാകാറുണ്ട്. അമ്മയുടെ 89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ച് മോഹൻലാൽ നടത്തിയ സംഗീതാർച്ചനയുടെ വീഡിയോ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com